അഗത്തി

ലക്ഷദ്വീപ് സമൂഹത്തിലെ ഏക ആഭ്യന്തര വിമാനത്താവം സ്ഥിതിചെയ്യുന്ന ദ്വീപാണ് അഗത്തി. കൊച്ചിയില്‍ നിന്നും 459 കിലോമീറ്റര്‍ അകലെയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.ലക്ഷദ്വീപിന്‍റെ തലസ്ഥാനമായ കവരത്തി ദ്വീപിന്‍റെ വടക്ക്-പടിഞ്ഞാറ് ഭാഗത്താണ് ഈ ദ്വീപിന്‍റെ സ്ഥാനം. 5.6 കിലോമീറ്റര്‍ നീളവും, 1 കിലോമീറ്റര്‍ വീതിയുമാണ് ഈ ദ്വീപിനുള്ളത്. 3.84 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 17.50 ചതുരശ്ര കിലോമീറ്റര്‍ ലഗൂണും ഈ ദ്വീപിനുണ്ട്.
2011 ലെ സെന്‍സസ് പ്രകാരം 7560 ആണ് ഇവിടത്തെ ജനസംഖ്യ.ഇതില്‍ 3889 ആണുങ്ങളും 3671 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.തെങ്ങ് ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍ മാര്‍ഗ്ഗള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന ഉത്പന്നങ്ങള്‍.വിനോദ സഞ്ചാരത്തിന് നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഇവിടം.

Post a Comment

[facebook][disqus]

Author Name

Powered by Blogger.