ലക്ഷദ്വീപ് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

ലക്ഷദ്വീപ്

ഇന്ത്യാ ഉപഭൂഖണ്ഡത്തിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന 36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ് സമൂഹം.
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് ലക്ഷദ്വീപ്.കവരത്തിയാണ് ലക്ഷദ്വീപിന്‍റെ തലസ്ഥാനം.1956 നവംബര്‍ 1ന് ഈ ദ്വീപുകള്‍ നിലവില്‍ വന്നു.1973ലാണ് ഈ ദ്വീപുകള്‍ക്ക് ലക്ഷദ്വീപ് എന്ന് നാമകരണം ചെയ്തത്.അതിന് മുമ്പ് 'ലക്കഡീവ്സ്' എന്നായിരുന്നു പേര്.കേരളത്തില്‍ നിന്ന് ദ്വീപിലേക്കുള്ള ദൂരം 200-400 കിലോമീറ്ററാണ്.32 ചതുരശ്ര കിലോമീറ്റര്‍ വിസ്ത്യതിയുള്ള ഈ പ്രദേശത്ത് 11 ജനവാസമുള്ള ദ്വീപുകളും 25 ജനവാസമില്ലാത്ത ദ്വീപുകളും സ്ഥിതിചെയ്യുന്നു.
അഗത്തി,അമിനി,ആന്ത്രോത്ത്,ബംഗാരം,ബിത്ര,ചെത്ത്ലാത്ത്,കടമത്ത്,കല്‍പ്പേനി,കവരത്തി,കില്‍ത്താന്‍,മിനിക്കോഴി എന്നിവയാണ് ജനവാസമുള്ള ദ്വീപുകള്‍.കല്‍പ്പിട്ടി,തിണ്ണകര,ചെറിയ പാണി,വലിയ പാണി,ചെറിയ പരളി,വലിയ പരളി,പക്ഷിപ്പിട്ടി,സുഹേലി വലിയകര,സുഹേലി ചെറിയകര,തിലാക്കം,കോടിത്തല,ചെറിയ പിട്ടി,വലിയ പിട്ടി,ചെറിയം,വിരിംഗിലി തുടങ്ങിയവയാണ് ജനവാസമില്ലാത്ത ദ്വീപുകള്‍.
2011ലെ സെന്‍സെസ് പ്രകാരം 64,429 ആണ് ദ്വീപിലെ ജനസംഖ്യ.ഇവയില്‍ 33,106 ആണുങ്ങളും 31,323 പെണ്ണുങ്ങളും ഉള്‍കൊള്ളുന്നു.ലക്ഷദ്വീപിലെ ഔദ്യോഗീക മഝ്യം "പൂമ്പാറ്റ മഝ്യം"(Butterfly fish), ഔദ്യോഗീക പക്ഷി "കാരിഫെട്ടു"(Brown stolidus), ഔദ്യോഗീക മ്യഗം "കടപ്ലാവ്"(Bread fruit).
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദ്യശ്യമുള്ളവരാണ് ദ്വീപ് നിവാസികള്‍.ഇന്ത്യന്‍-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്.ഇവിടത്തെ ജനങ്ങള്‍ മുഴുവനും ഇസ്ലാം മത വിശ്വാസികളാണ്.ദ്വീപിലെ ഔദ്യോഗീക ഭാഷ മലയാളമാണ്.എന്നാല്‍ മിനിക്കോഴി ദ്വീപില്‍ മാത്രം സമീപ രാജ്യമായ മാലി ദ്വീപിലെ ഭാഷയുമായി സാമ്യമുള്ള മഹല്‍ ഭാഷയാണ് സംസാരിക്കുന്നത്.മിനിക്കോഴി ദ്വീപിന് സംസ്കാരികമായി ലക്ഷദ്വീപിനെക്കാള്‍ മാലിദ്വീപിനോടാണ് സാമ്യം.ദ്വീപിലെ പ്രാദേശിക ഭാഷ ജസരി എന്ന പേരിലാണ് അറിയപ്പെടുന്നത്.അറബി ബാഷയില്‍ ദ്വീപ് എന്നര്‍ത്ഥംവരുന്ന ജസായിര്‍ എന്ന വാക്കില്‍ നിന്നാണ് ദ്വീപ് ബാഷക്ക് ഈ പേര് ലഭിച്ചത്.തെങ്ങ് ക്യഷിയും മഝ്യബന്ധനവുമാണ് ലക്ഷദ്വീപിലെ പ്രധാന കാര്‍ഷിക മേഖലകള്‍.സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ടൂറിസം മേഖലകളും ഇവിടെ സ്ഥിതിച്ചെയ്യുന്നു.

No comments:

Post a Comment

Post Bottom Ad