അപ്പല്‍ മീരാ കുടിച്ച പാട്ട് - AL Jasari

Lakshadweep online news media

Breaking

Home Top Ad

Post Top Ad

അപ്പല്‍ മീരാ കുടിച്ച പാട്ട്

വിവരം ഞാനൊരു കഥ പറയാനെ-
മക്കള്‍ സബൂറോടെ ഇതും കേട്ടിരിപ്പാണേ.

കട്ടോക്കാരന്‍ ബീരാന്‍ കാക്കാ ദിനത്താനെ-
കട്ടം കേറാന്‍ പോകലയാള്‍ക്കുള്ള പതിവാണേ.

കൈതക്കുറ്റി കഴുത്തിന്മല്‍ ചുമപ്പാനെ-
മീരാമുറുക്കിക്കട്ടിയാക്കലും സുരമാണേ.

ഒരു നാളില്‍ കട്ടം കേറാന്‍ നടന്നാനെ-
കുലമുഖം നോക്കി ബീരാന്‍ കാക്കാ ചിരിച്ചാനേ.

കേറികട്ടം മുകളെത്തി കനിന്താനെ-
കുറ്റി കാലിയായി കിടന്നതില്‍ മുഷിത്താനേ

ആരോ മീരാ കുടിച്ചതെന്നുറപ്പാനേ-
രാത്രി ആളെ കാത്തുപിടിക്കുമെന്നുറച്ചാനേ.

കുലക്കത്തി അരച്ചുറയ്ക്കെടുത്താനെ-
മാടിമുറിച്ചതും കരത്തിന്മേല്‍ പിടിച്ചാനേ.

കള്ളനെ കാത്ത് രണ്ടാം ശാമം കഴിഞ്ഞാനെ-
ഉറക്ക്കണ്ണ്കേറി ബീരാന്‍ കാക്കാ മീഷിത്താനേ.

കുലക്കത്തിയെടുത്തുടന്‍ മുറിച്ചാനെ-
വിരല്‍ പുകച്ചിലായ് ഉറക്കം പോയിരുന്താനേ.

കുറേ നേരം കഴിഞ്ഞപ്പോള്‍ കണ്ടാനെ-
ഒരു കുഞ്ഞിപ്പിള്ള കട്ടത്തിന്മേല്‍ കയറുന്നേ!

ചിരിച്ചോണ്ട് ബീരാന്‍ കാക്കാ ഇളന്താനെ-
കട്ടംമുരട്ടില്‍ പോയി അജവിച്ച് നിന്നാനേ.

ഇതാരെല്ലായെന്നൂരപ്പല്‍ ഉരത്താനെ-
ബേനേ ഇളിഞ്ഞു വാ പണിനിക്ക് കാട്ടാനേ.

അനക്കത്താല്‍ അപ്പലുടന്‍ ഇളിന്താനെ-
കത്തിവലിച്ചുടന്‍ ബീരാന്‍ കാക്കാ മുറച്ചാനേ.

മുറിച്ചെട്ടുകാലും തുണ്ടം കഴിഞ്ഞാനെ-
അപ്പല്‍ ചുരുക്കത്തില്‍ നീളം എട്ട് മുളമാണേ.

അന്ന് മുതല്‍ ബീരാന്‍ കാക്ക അറിഞ്ഞാനെ-
അപ്പല്‍ മീരാ കുടിക്കുമെന്നുള്ളത് ഉറപ്പാണേ!

No comments:

Post a Comment

Post Bottom Ad